Sunday, May 31, 2015

മാഗി നൂഡിൽസിൽ ചേർക്കുന്നത് പന്നി ക്കൊഴുപ്പ്: മാഗി യുടെ വിപണി തകർന്നടിഞ്ഞു.


മാഗി നൂഡിൽസിൽ ചേർക്കുന്നത് പന്നി ക്കൊഴുപ്പ്.




ഇന്ത്യയിൽ മാഗി ന്യൂഡിൽസ് വില്പന കൂപ്പുകുത്തി. സ്വിറ്റ്സർലണ്ട് കമ്പിനിയായ നെസ് ലേയുടെ മാഗിന്യൂഡിൽസിന്റെ ലോകത്തേ ഏറ്റവും വലിയ   വിപണിയാണ്‌ തരിപ്പണമായത്.  ഇന്ത്യയിൽ വില്പന 65%ത്തോളം കുറഞ്ഞതായി കമ്പിനി കണക്കുകൂട്ടുന്നതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മാത്രമല്ല, 2മിനുട്ട് ഇൻസന്റന്റ് ന്യൂഡിൽസിന്റെ നെസ് ലേയുടെ ലോകത്തേ രണ്ടാമത്തേ വിപണിയായ മലേഷ്യയിൽ പതിവ് വിലപനയിൽ 15% കൂറവുണ്ടായി.   ഇന്ത്യയിലേ ഒരു ലോക്കൽഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് ഉദ്യോഗസ്ഥൻ  മാഗി ന്യൂഡിൽസിനെ ഒന്നു തൊട്ടപ്പോൾമാഗിയുടെ ലോകവും, ലോകമെങ്ങും വളർന്ന കച്ചവട സാമ്രാജ്യവും ചീട്ടുകൊട്ടാരം പോലെയാണ്‌ തകരുന്നത്. ഇന്ത്യയിലേ ലോക്കൽ കോടതിയിൽ മാഗി ന്യൂഡിൽസിനെതിരെ കേസു വന്നുവെന്ന് ബി.ബി.സി യും സി.എൻ.എൻ നും ലോകം മുഴുവൻ വാർത്തയാക്കി.മാഗിയുടെ പരസ്യം അവതരിപ്പിച്ച ഇന്ത്യയുടെ സൂപ്പർസ്റ്റാറുകൾക്കെതിരെയും കേസെന്ന് പറഞ്ഞാണ്‌ എൻ.ഡി.ടി.വി വേൾഡ് വാർത്തയാക്കി ഇതിനേ കൊടുത്തത്.
വിക്കി പീഡിയയിലേ മാഗി ന്യൂഡിൽസിന്റേയും, നെസ് ലേയുടേയും പേജുകളിൽ പുതിയ തിരുത്തലും കൂട്ടിചേർക്കലും വന്നുകഴിഞ്ഞു. മാഗി ന്യൂഡിൽസ് ഇനി തിന്നുന്നവർ എങ്ങിനെ ഇന്റർനെറ്റിൽ പരതിയാലും മാഗിയുടെ വിഷപദങ്ങൾകൂടി വായിക്കേണ്ടിവരും.  ആരോഗ്യത്തേപറ്റി ചികഞ്ഞും, ചിന്തിച്ചും, പലവട്ടം അലോചിച്ചും ഭക്ഷണം തീരുമാനിക്കുന്ന പാശ്ചാത്യ ലോകത്തിനു ഇതൊക്കെ ധാരാളം മതി മാഗിയെ വീടിനു പുറത്ത് നിർത്താൻ. നോക്കണേ ഇന്ത്യയിലേ ഭക്ഷ്യ നിയമത്തിന്റെ ഒരു അപാര ശക്തി. ഒരു കോടതിയും ഇടപെട്ടില്ല, സർക്കാർ ഒന്നും പറഞ്ഞില്ല, എന്നിട്ടും ഒരു ലോക്കൽ ഉദ്യോഗസ്ഥൻ മാഗിയേ ഒന്നു തൊട്ടപ്പോൾ നെസ് ലേ പടുത്തുയർത്തിയ ലോകം കിടുങ്ങിവിറച്ചുകഴിഞ്ഞു.   ഇതു ചില്ലറ കാര്യമല്ല. നെസ് ലേയുടെ വരുമാനത്തിന്റെ 60%ത്തോളം വാരുന്ന ഇന്ത്യയിൽ വന്ന തിരിച്ചടി ശത കോടികളുടെ നാശത്തിലേക്കാണ്‌ കമ്പിനിയേ കൊണ്ടൊപോകുന്നത്.
മാഗി ന്യൂഡിൽസിൽ കണ്ടെത്തിയ കെമിക്കലുകൾ
മോണോ സോഡിയം ഗ്ളൂട്ടമേട്ടിനേ അടുക്കളയിലേ നിശബ്ദകൊലയാളി എന്നാണ്‌ ആരോഗ്യപരിപാലന രംഗത്ത് അറിയപ്പെടുന്നത്.  ശരീരത്തിൽ വണ്ണകൂടുതൽ, തലവേദന, തലച്ചോറിലേ സെല്ലുകളെ ദുർബലമാക്കൽ, നെഞ്ചെരിച്ചിൽ, നെഞ്ചുവേദനയും, ശ്വാസം മുട്ടലും,ഡിപ്രഷൻ എന്നിവ ഉണ്ടാക്കും.തലച്ചോറിലേ മാത്രമല്ല ശരീരത്തേ സെല്ലുകളിൽ രൂപ മാറ്റം വരുത്താൻ ഇതിനു കഴിവുണ്ട്. അത് ക്യാൻസറിലേക്ക് നയിക്കുമെന്നു എടുത്തുപറയേണ്ടതില്ലെല്ലോ. ഇതു സാധാരണയായി ശരീരത്തിൽ ഉളവാക്കുന്ന ലക്ഷണമാണ്‌. ഈയം അനുവദനീയമായതിന്റെ 17 ഇരട്ടിയാണ്‌ ന്യൂഡിൽസിൽ കണ്ടെത്തിയത്. ഈയം ഭക്ഷണത്തിൽ കലർന്നാൽ ശരീരത്തിലെ അയണിന്റെ ഘടനയെ ബാധിക്കും. കുട്ടികളിൽ പഠന വൈകല്യം, ഓർമ്മക്കുറവും ഉണ്ടാക്കും. ദീഘകാലയളവിൽ മറ്റ് രോഗങ്ങളിലേക്കും നയിക്കും.
വെജിറ്റബിൾ ന്യൂഡിൽസിന്റെ ചേരുവ പന്നികൊഴുപ്പും.
പന്നി അശുദ്ധമായ മുസ്ലീങ്ങൾക്കും, ഇന്ത്യയിലേ മഹാഭൂരിപക്ഷം വരുന്ന വെജിറ്റേറിയന്മാരായ ജനങ്ങൾക്കിട്ടും കണക്കിനു പണിയാണ്‌ മാഗി ന്യൂഡിൽസ് നല്കുന്നത്. പന്നിയുടേയും, കന്നുകാലിയുടേയും, കോഴിയുടേയുമെല്ലാം കൊഴുപ്പുകൾ തരം പോലെ വെജിറ്റേറിയൻ ന്യൂഡിൽസിൽ ചേർക്കുന്നു. അപ്പപ്പോൾ സീസണിൽ കിട്ടുന്ന കൊഴുപ്പ് ഉപയോഗിക്കുന്നു…തരം തിരിവ് ഒന്നും ഇല്ല. അവിടെ മുസ്ലീമെന്നോ, ബ്രാംഹ്മണനെന്നോ ഒന്നും നെസ് ലേ നോക്കില്ല. ഇവരുടെ വെജിറ്റേറിയൻ സൂപ്പിനും ഇതേ ആരോപണം ആണുയരുന്നത്. വെജിറ്റേറിയൻ ന്യൂഡിൽസെന്നു പറയുകയും അതിനു രുചി ലഭിക്കുവാൻ മൃഗകൊഴുപ്പുകൾ ചേർക്കുകയും ചെയ്യുന്നു.
മാഗി ന്യൂഡിൽസ് പരസ്യങ്ങൾ പച്ചക്കള്ളമാണെന്ന് നേരത്തേ തന്നെ പല രാജ്യത്തും കണ്ടെത്തിയതാണ്‌. 1987ൽ ഇറാനിൽ മാഗ്ഗിന്യൂഡിൽസ് കച്ചവടം കോടതി ഇടപെട്ട് വിലക്കാൻ നിർദ്ദേശം നല്കിയിരുന്നു. ന്യൂഡിൽസിൽ പന്നിമാംസത്തിലേ കൊഴുപ്പ് ചേർക്കുന്നതായി അരോപണം ഉയർന്നതിനാലായിരുന്നിത്.  2007ലും 2008ലും സമാനമായ വിവാദം ബംഗ്ലാദേശിലും ഉയർന്നിരുന്നു.
maggi_noodles
2008ൽ മാഗി ന്യൂഡിൽസ് കഴിച്ചാൽ ഉരുക്ക് മസിലുകൾ ഉണ്ടാകുമെന്നും ഉറച്ച് എല്ലുകൾ വരുമെന്നും നീണ്ട മുടിയുണ്ടാകുമെന്നും കമ്പിനി പരസ്യം നല്കിയിരുന്നു. ഇതു വികസ്വര  രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു പരസ്യം. ബി.ബി.സി അടക്കം പരസ്യം നല്കിയ ചാനലുകൾ അന്ന് കോടതി കയറുകയും. പരസ്യം പിൻ വലിച്ച് നസ് ലേ മാപ്പുപറയുകയും ചെയ്തിരുന്നു.
വികസിത വികസ്വര രാജ്യത്ത്‌ ന്യൂഡിൽസ് ഉല്പാദനം 2രീതിയിൽ.
മാഗിക്കാരുടെ കമ്പിനി നെസ് ലേ ഇന്ത്യയിലും മലേഷ്യയിലും വികസ്വര രാജ്യത്തും വിതരണം ചെയ്യുന്ന ന്യൂഡിൽസല്ല അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ജനങ്ങളെ തീറ്റിക്കുന്നത്. അവിടെ ശരിയായ അനുപാതത്തിൽ തന്നെയാണ്‌ കെമിക്കൽ പ്രയോഗം. മൃഗക്കൊഴുപ്പിനു പകരം 100%വും കൃത്യമായ വെജിറ്റബിൾ രുചികൂട്ടാണ്‌ വെജിറ്റബിൾ ന്യൂഡിൽസിൽ യൂറോപ്പിൽ നല്കുന്നത്. മൃഹകൊഴുപ്പുകൾ ചേർക്കുന്നതിനു പകരം നോൺ വെജ്ജ് ന്യൂഡിൽസിൽ ചിക്കൻ, ബീഫ് ഇറച്ചി വെന്ത അസൽ സ്റ്റോക്കാണ്‌ ഉല്പാദനത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിലവിൽ വില്ക്കുമ്പോൾ മാത്രമാണ്‌ പന്നികൊഴുപ്പും, കന്നുകാലി കൊഴുപ്പും ഒക്കെ ചേർത്ത് രുചികൂട്ടി കമ്പിൻ ലാഭം ഉണ്ടാക്കുന്നത്.
 നെസ് ലേ എന്ന കമ്പിനി തുടങ്ങിയത് 1872ൽ സ്വിറ്റ്സർനന്റിലാണ്‌. ജൂലിയസ് മാഗി എന്നയാളായിരുന്നു ഉടമസ്ഥൻ. മാഗി 2മിനിറ്റ് ഇൻസറ്റന്റ് ന്യൂഡിലസ് 1982മുതലാണിറക്കിയത്. ഇന്തയും മലേഷ്യയുമാണ്‌ ഇതിന്റെ പ്രധാന തീറ്റക്കാർ. മൊത്തം മാഗി ഇൻസറ്റന്റ് ന്യൂഡിൽസിന്റെ 58%ത്തോളം അവർ വിറ്റഴിക്കുന്നത് ഇന്ത്യയിലാണെന്നാണ്‌ കണക്കുകൾ.

No comments: