കൊച്ചി: മയക്കുമരുന്ന് കേസില്‍ പിടിയിലായ ഡി.ജെ കോക്കാച്ചി മിഥുനും ന്യൂജനറേഷന്‍ നടിമാരും ഗോവയില്‍ ഉല്ലാസയാത്ര നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. റിമ കല്ലിങ്കല്‍, മൈഥിലി, ശ്രിന്ദ അഷാബ്, രഞ്ജിനി ഹരിദാസ്, അവതാരക പേളി മാണി. തുടങ്ങിയ ന്യൂജന്‍ താരങ്ങളാണ് കോക്കാച്ചിക്കൊപ്പം ഗോവയില്‍ കറങ്ങിയത്. ഓണ്‍ലൈനില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കോക്കാച്ചിയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് പുറത്തേക്ക് പ്രചരിക്കുന്നത്. വാട്‌സ്ആപ്പിലൂടെയും ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമെ കൊച്ചിയില്‍ വിവിധയിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
കൊച്ചിയില്‍ നടന്ന ഡി.ജെ പാര്‍ട്ടിയുടെ സംഘാടകനാണ് കോക്കാച്ചി. ന്യൂജന്‍ സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോക്കാച്ചി പല താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് എത്തിച്ചു കൊടുത്തിരുന്നു. ഗോവയില്‍ ചിത്രീകരണം നടക്കുന്ന ഒരു മലയാള സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് കോക്കാച്ചി മിഥുന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടിമാരുമായുള്ള ചിത്രങ്ങള്‍ പുറത്തായത്. ഇയാളുടെ ലാപ് ടോപ്പില്‍ നിന്ന് ന്യൂജന്‍ നടിയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ന്യൂജനറേഷന്‍ നിര്‍മ്മാതാവുമായി ഇയാള്‍ക്കുള്ള അടുപ്പവും പോലീസ് അന്വേഷണത്തിന്റെ പരിധിയിലുണ്ട്. നേരത്തെ കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായപ്പോഴും ന്യൂജനറേഷന്‍ സിനിമാക്കാരും മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധം സജീവ ചര്‍ച്ചയായിരുന്നു.





No comments:
Post a Comment